

ദോഹ: ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്കും യങ്ങ് ബ്ലാസ്റ്റേഴ്സ് അക്കാദമിയും ചേര്‍ന്നൊരുക്കിയ പ്രഥമ ഫുട്‌ബോള്‍ മാനിയ കപ്പ് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ സ്വന്തമാക്കി.

ജെംസ് അമേരിക്കന്‍ അക്കാദമിയില്‍ നടന്ന ടൂര്ണമെന്റില്‍ എ്ട്ട് ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ബര്‍വ സിറ്റി എഫ് സിയെ 3-0നാണ് എം ഇ എസ് പരാജപ്പെടുത്തിയത്.

മികച്ച പ്ലെയര്‍ ആയി എം ഇ എസില്‍ നിന്നും ഫലെയും ബെസ്റ്റ് ഗോള്‍ കീപ്പറായി എം ഇ എസ് ക്യാപ്റ്റന്‍ കൂടിയായ ഷിഫാനും തെരഞ്ഞെടുക്കപ്പെട്ടു.
ജേതാക്കള്‍ക്ക് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍ ട്രോഫി സമ്മാനിച്ചു. രമേഷ് ബുല്‍ചന്ദാനി, വിജയലക്ഷ്മി കര്‍ണം, സുമീത് ബത്‌റ, സിപ്പി ജോസ് ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് കോ- ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അമീര്‍ അലി എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

