2036 ഒളിമ്പിക്സ് ബിഡിന് നേതൃത്വം നല്‍കാന്‍ ഫാത്തിമ അല്‍ കുവാരി

Web Desk
1 Min Read

ദോഹ: 2036 ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന നീക്കമായി ഫാത്തിമ സുല്‍ത്താന്‍ അല്‍ കുവാരിയെ ഖത്തറിന്റെ ബിഡ് ഫയലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. മിഡില്‍ ഈസ്റ്റ് മേഖലയിലെ ആദ്യ ഒളിമ്പിക്- പാരാലിമ്പിക് ഗെയിംസുകള്‍ ഖത്തറില്‍ സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനം.

city exchange

വന്‍കിട അന്താരാഷ്ട്ര കായികമേളകള്‍ വിജയകരമായി സംഘടിപ്പിച്ച ഖത്തറിന്റെ അനുഭവസമ്പത്ത് അടിസ്ഥാനമാക്കി സമഗ്രമായ ബിഡ് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നിയമനം. വികസനം, ജനങ്ങള്‍ തമ്മിലുള്ള ഐക്യം, സംവാദം, സാംസ്‌കാരിക ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി കായിക രംഗത്തെ ഉപയോഗിക്കണമെന്ന ഖത്തറിന്റെ പ്രതിബദ്ധതയും ഇതിലൂടെ പ്രതിഫലിക്കുന്നു.

രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ ഉന്നത മാനേജ്‌മെന്റ് പരിചയസമ്പത്തോടെയാണ് ഫാത്തിമ അല്‍ കുവാരി പുതിയ ചുമതലയേല്‍ക്കുന്നത്. ആഗോള ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഉരീദുവില്‍ വിവിധ ഉന്നത നേതൃസ്ഥാനങ്ങള്‍ വഹിച്ച അവര്‍ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ തന്ത്രരൂപീകരണം, പ്രവര്‍ത്തനനിര്‍വഹണം, സ്ഥാപന പരിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമികവ് തെളിയിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമെന്ന നിലയിലും ഒന്‍പത് രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച നേതാവെന്ന നിലയിലും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013-ല്‍ ആരംഭിച്ച ഉരീദു ദോഹ മാരത്തണ്‍ സ്ഥാപിക്കുന്നതിലും അവര്‍ നിര്‍ണായക പങ്കുവഹിച്ചു.

- Advertisement -
Ad image

പുതിയ പദവിയില്‍ ഖത്തറിന്റെ ഒളിമ്പിക്- പാരാലിമ്പിക് ബിഡിന്റെ തന്ത്രപരവും ഭരണപരവും സംഘാടനപരവുമായ എല്ലാ മേഖലകള്‍ക്കും ഫാത്തിമ നേതൃത്വം നല്‍കും. ഖത്തറിന്റെ കായിക അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയും രാജ്യത്തിന്റെ ദീര്‍ഘകാല വികസന കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന മത്സരക്ഷമമായ ബിഡ് രൂപപ്പെടുത്തുന്നതിനായി ആഭ്യന്തര- അന്തര്‍ദേശീയ പങ്കാളികളുമായി അവര്‍ ഏകോപനം നടത്തും.

രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയും ലോകത്തിലെ ഏറ്റവും വലിയ കായികമേളകള്‍ സംഘടിപ്പിക്കാനുള്ള മേഖലയിലെ കഴിവും ഉയര്‍ത്തിക്കാട്ടുന്ന രീതിയില്‍ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസുകളുടെ മാതൃകാപരമായ പതിപ്പ് സംഘടിപ്പിക്കുകയെന്ന ഖത്തറിന്റെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നിയമനം. വികസനം, ഐക്യം, സുസ്ഥിരമായ സാമൂഹിക പാരമ്പര്യം സൃഷ്ടിക്കല്‍ എന്നിവയ്ക്കുള്ള ഉപാധിയായി കായികരംഗത്തെ പ്രയോജനപ്പെടുത്താനും ഖത്തര്‍ ലക്ഷ്യമിടുന്നു.

Share This Article
Leave a Comment
error: Content is protected !!