കനത്ത കാറ്റും മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്

Web Desk
0 Min Read

ദോഹ: ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും ഇടിമിന്നലോട് കൂടിയ മഴയും പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

city exchange

ഏപ്രില്‍ 17 ബുധനാഴ്ച വരെ കാറ്റും കനത്ത മഴയും ഇടിയും മിന്നലും പ്രതീക്ഷിക്കുന്നു. ഈ കാലയളവില്‍ 50 നോട്ടിനു മുകളില്‍ വീശിയടിക്കുന്ന കാറ്റിനൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടാകാം. അത്തരം സമയത്ത് കടല്‍ പ്രക്ഷുബ്ധമായിരിക്കും.

ജാഗ്രത പാലിക്കണമെന്നും ഇടിമിന്നല്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!