

ദോഹ: റമദാനിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്ന അറബിക് കാലിഗ്രഫിയ്ക്കൊപ്പം പെരുന്നാള്‍ ഇന്ററാക്ടീവ് ലൈറ്റുകളുടെ പ്രകാശവുമായി കോര്‍ണിഷ് ടണല്‍. ദോഹ ലൈറ്റ്സ് 2023-ല്‍ പ്രകാശിതമായ ഉദ്ധരണികളും വാട്ടര്‍ ഷോകളും ഉള്‍പ്പെടുന്ന ലൈറ്റ് ഷോയാണ് ചേര്‍ത്തുവെച്ചിരിക്കുന്നത്.

റമദാനോടൊനുബന്ധിച്ച് ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റിലെ (ബാങ്ക് സ്ട്രീറ്റ്) അല്‍ സമാന്‍ പ്ലാസയും പ്രകാശപൂരിതമാണ്. അല്‍ സമാന്‍ പ്ലാസയും കോര്‍ണിഷ് ടണലും രാത്രി ഏഴര മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് പ്രകാശിക്കുക.
