ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Web Desk
1 Min Read

തൃശൂര്‍: സമസ്ത കേരള സാഹിത്യ പരിഷത്ത് ഉപാധ്യക്ഷന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് (69) നിര്യാതനായി. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു. തൃശൂര്‍ നാട്ടിക സ്വദേശിയാണ്.

city exchange

സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍, കേരള കലാമണ്ഡലം മുന്‍ സെക്രട്ടറി, സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

എ ആര്‍ രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി പി മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

വാക്കിന്റെ സൗന്ദര്യശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണന്‍ എങ്ങനെ വായിക്കരുത്, അര്‍ഥങ്ങളുടെ കലഹം, ആനന്ദമീമാംസ തുടങ്ങിയവ കൃതികളാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!