

ദോഹ: വെള്ളിയാഴ്ച ചാറ്റല്‍ മഴയ്ക്കും ശനിയാഴ്ച പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച പകലും കടുത്ത ചൂട് അനുഭവപ്പെടുമെങ്കിലും ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്.

ശനിയാഴ്ചയും പകല്‍ കടുത്ത ചൂട് അനുഭവപ്പെടും. എന്നാല്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച 30നും 40നും ഇടയില്‍ ഡിഗ്രി സെല്‍ഷ്യസാണ് ചൂട് അനുഭവപ്പെടുക. ശനിയാഴ്ച 29നും 39നും ഇടയില്‍ ഡിഗ്രി സെല്‍ഷ്യല്‍ അനുഭവപ്പെടും.
