

ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഇന്‍കാസ് വനിതാ വിംഗ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെന്ന നൈറ്റ് സംഘടിപ്പിച്ചു. ലച്ചുസ് ബ്യൂട്ടി ആന്റ് സ്പായുടെ സഹകരണത്തോടെ പത്തോളം ഹൈന്ന ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൈലാഞ്ചി രാവ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പെരുന്നാള്‍ ആഘോഷത്തിന് കൂടുതല്‍ നിറപ്പകിട്ടേകി.

അറേബ്യന്‍, മുഗള്‍ തുടങ്ങി വ്യത്യസ്ത ഡിസെനുകളാല്‍ ഏറെ ശ്രദ്ധേയമായ ഹെന്ന നൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ഡോ. സോണിയ കണ്ഡു നിര്‍വ്വഹിച്ചു. ഇന്‍കാസ് വനിതാ വിംഗ് പാട്രണ്‍ അഞ്ജന മേനോന്‍, ഖത്തര്‍ കെ എം സി സി വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സമീറ അബ്ദുല്‍ നാസര്‍, ഇന്‍കാസ് വനിതാ വിംഗ് ആക്റ്റിംഗ് പ്രസിഡണ്ട് ആഷ ജെറ്റി, ജനറല്‍ സെക്രട്ടറി അര്‍ച്ചന സജി, ട്രഷറര്‍ അനൂജ റോബിന്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, വൈസ് പ്രസിഡണ്ടുമാരായ മെഹ്‌സാന മൊയ്തീന്‍, സീന റോണി, സുബ്ബ ലക്ഷ്മി ദിജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്‍കാസ് വനിതാ വിംഗ് മീഡിയ കോര്‍ഡിനേറ്ററും ഹെന്ന നൈറ്റ് പ്രോഗ്രാം കണ്‍വീനറുമായ റംല ബഷീര്‍, സെക്രട്ടറിമാരായ അഡ്വ. സബീന അക്ബര്‍, ജെയ്‌സി ജോജി, ധന്യ മഞ്ജുനാഥ്, ജസീല ഷമീം, സാബിറ അടാട്ടില്‍ തുടങ്ങിയ വനിതാ വിംഗ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം കൊടുത്തു. നൂറിലധികം പേര്‍ ഹെന്ന നൈറ്റില്‍ പങ്കാളികളായി.
