ഈദ് അവധിയില്‍ മത്സ്യത്തൊഴിലാളികളുമായി സംവദിച്ച് ഇന്ത്യന്‍ സ്ഥാനപതി

Web Desk
1 Min Read

ദോഹ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി, ഐ സി സി, ഐ സി ബി എഫ്, ഖത്തര്‍ തമിഴ് സംഘം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു. 160ഓളം മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തു.

city exchange

കഠിനമായ തൊഴില്‍ ചെയ്ത് സമൂഹത്തിന് മത്സ്യ ഭക്ഷണം തരപ്പെടുത്തുമ്പോഴും സ്വന്തം കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രയാസപ്പെടുന്ന വിഭാഗമാണ് മല്‍സ്യത്തൊഴിലാളികളെന്നും പല കാരണങ്ങളാല്‍ മല്‍സ്യബന്ധനം സാധ്യമാവാത്ത സാഹചര്യങ്ങളില്‍ ഇവരുടെ ഭക്ഷണമടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യതയും ഇത്തരം കാര്യങ്ങളില്‍ ഇന്ത്യന്‍ സമൂഹം ചെയ്യുന്ന സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും ചേര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങളെ സ്ഥാനപതി ഓര്‍മ്മിപ്പിച്ചു.

പരിപാടിയില്‍ ഐ സി ബി എഫ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഫസ്റ്റ് സെക്രട്ടറിയുമായ വൈഭവ് തണ്ഡാലെയും അതിഥിയായി എത്തി. പരിപാടിയുടെ ഭാഗമായി 250 ഭക്ഷണ കിറ്റുകള്‍ വിതരണവും നിര്‍വ്വഹിച്ചു.

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രയാസം അനുഭവിക്കുന്നവരുടെ കാര്യത്തില്‍ ഐ സി ബി എഫും ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി വിവരിച്ചു.

- Advertisement -
Ad image

ഐ സി സി പ്രസിഡണ്ട് മണികണ്ഠന്‍, ഖത്തര്‍ തമിഴ് സംഘം പ്രസിഡണ്ട് മണിഭാരതി എന്നിവര്‍ സംസാരിച്ചു.

പരിപാടിക്ക് ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി അംഗം സെറീന അഹദ് കോഡിനേഷന്‍ നിര്‍വഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റിയംഗം അബ്ദുറഊഫ് കൊണ്ടോട്ടി ഇന്‍ഷുറന്‍സ് പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.

മാനേജ്‌മെന്റ് കമ്മിറ്റിയംഗം ശങ്കര്‍ ഗൗഡ് നന്ദി പ്രകാശനം നടത്തി.

Share This Article
Leave a Comment
error: Content is protected !!