
മനാമ: മൈത്രി ബഹ്‌റൈന്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും എജുക്കേഷന്‍ എക്‌സലന്‍സി അവാര്‍ഡ് വിതരണവും സല്‍മാബാദ് അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ നടന്നു.

കഴിഞ്ഞ അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഖുര്‍ആന്‍ മനഃപാഠം, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഡോക്ടറേറ്റ് തുടങ്ങിയ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ മൈത്രി അംഗങ്ങളുടെ കുട്ടികളെ ചടങ്ങില്‍ മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു.

മൈത്രി രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ റഹീം വാവാകുഞ്ഞ് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ പൂക്കോയ തങ്ങള്‍, റവ. പി രാജന്‍, വിഘ്‌നേഷ് അയ്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഇവരെ മൈത്രി ഭാരവാഹികള്‍ ആദരിച്ചു.
എജുക്കേഷന്‍ എക്‌സലന്‍സി അവാര്‍ഡ് ചടങ്ങ് ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഗോപിനാഥ് മേനോന്‍ ഉദ്ഘാടനം ചെയ്തു. ധാര്‍മിക ബോധമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലും മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഡോക്ടറേറ്റ് നേടിയ മൈത്രി അംഗം അന്‍സാര്‍ തേവലക്കരയുടെ മകന്‍ ഡോ. ഗസ്സന്‍ അന്‍സാര്‍ ഇബ്രാഹിമിന് ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരവും മൈത്രി രക്ഷാധികാരി നിസാര്‍ കൊല്ലവും ചേര്‍ന്ന് മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി. എക്‌സിക്യൂട്ടീവ് അംഗം നിസാറിന്റെ മകള്‍ ഡോ. ഷിനോജയെയും ഡോ. ഗോപിനാഥ് മേനോന്‍ ആദരിച്ചു.
മാര്‍ഷല്‍ ആര്‍ട്‌സില്‍ ഡോക്ടറേറ്റ് നേടിയ ഷമീര്‍ മുഹമ്മദ്, മെന്റലിസം രംഗത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കൈവരിച്ച ഫിറോസ് മാളിയേക്കല്‍ എന്നിവരെ സയ്യിദ് ഫഖ്‌റുദ്ദീന്‍ പൂക്കോയ തങ്ങള്‍ ആദരിച്ചു.
ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഫെല്ല മെഹക്, ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിദ് മുഹമ്മദ് റഷ്ദാന്‍ റഷീദ്, ഹാഫിദ് മുഹമ്മദ് റൈഹാന്‍, നസ്‌റുള്ള നൗഷാദ് എന്നിവരെയും ചടങ്ങില്‍ മൈത്രി ആദരിച്ചു.
മൈത്രി വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് സലീം തയ്യില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി, കെ ടി സലിം, ഇ വി രാജീവന്‍, രക്ഷാധികാരികളായ നിസാര്‍ കൊല്ലം, സയ്യിദ് റമദാന്‍ നദ്വി, എബ്രഹാം ജോണ്‍, അബ്ദുല്‍ റഹ്മാന്‍, അനില്‍ മീഡിയ രംഗ്, ബദറുദ്ദീന്‍ പൂവാര്‍, മണിക്കുട്ടന്‍, സാഹല്‍ തൊടുപുഴ, മുസ്തഫ പട്ടാമ്പി, ഗഫൂര്‍ മൂക്കുതല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ചീഫ് കോര്‍ഡിനേറ്റര്‍ സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ ജോയിന്റ് സെക്രട്ടറി ഷബീര്‍ അലി, അസിസ്റ്റന്റ് ട്രഷറര്‍ ഷാജഹാന്‍, മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ അബ്ദുല്‍ സലിം, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിസാം തേവലക്കര, നിസാര്‍ വടക്കുംതല, അജാസ്, ഷിറോസ്, റജബുദ്ദീന്‍, അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മൈത്രി ട്രഷറര്‍ അബ്ദുല്‍ ബാരി നന്ദി രേഖപ്പെടുത്തി.

