ഐ സി എഫ് കരിയര്‍ ഗൈഡന്‍സ് മീറ്റ് മെയ് 23ന്

Web Desk
1 Min Read

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ നോഉജ് ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിക്കുന്നു.

city exchange

എസ് എസ് എല്‍ സി മുതല്‍ പ്ലസ്ടു വരെയുള്ള പഠിതാക്കള്‍ക്കും വിജയിച്ചവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഓണ്‍ലൈനില്‍ സൗജന്യമായി സംഘടിപ്പിക്കുന്ന ഗൈഡന്‍സ് ക്ലാസിന് ഐ എ എം ഇ സിക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമിക് ഡയരക്ടറുമായ നൗഫല്‍ കോഡൂര്‍ നേതൃത്വം നല്‍കും.

മെയ് 23 വെള്ളിയാഴ്ച ബഹ്‌റൈന്‍ സമയം ഉച്ചക്ക് 1.30ന് നടക്കുന്ന ക്ലാസ്സില്‍ പങ്കെടക്കാനാഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/mW8VvF3qB66GN1PL6 എന്ന് ഗൂഗിള്‍ ഫോം വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്നും വിശദവിവരങ്ങള്‍ക്ക് 3448 2410 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!