
ദോഹ: നമ്മടെ പാലക്കാട് പ്രവര്‍ത്തന ക്യാമ്പയിന്റെ ഭാഗമായി കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. വേള്‍ഡ് കെ എം സി സി വൈസ് പ്രസിഡണ്ട് എസ് എ എം ബഷീര്‍ ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ആത്മീയ, മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ ശിഹാബ് തങ്ങള്‍, നാനാ ജാതി ജനങ്ങള്‍ക്കും സ്വീകാര്യനായ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍ ആ കാലഘട്ടത്തിലെ വെല്ലുവിളികളും അതിനെ അതിജീവിച്ച പ്രസ്ഥാനത്തിന്റെ കരുത്തും കൂടി നമ്മള്‍ ഓര്‍മ്മിക്കുന്നു. ആ കാലഘട്ടത്തില്‍ പ്രസ്ഥാനത്തെ സഹവര്‍ത്തിത്വത്തോടെയും ക്ഷമയോടെയും വിനയത്തോടെയും മുന്നേറിയ മഹാനായ ശിഹാബ് തങ്ങളുടെ വ്യക്തിത്വം അനിതസാധാരണമായിരുന്നു എന്നും അനുസ്മരണ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചg. സംഗമം സംസ്ഥാന ഉപദേശക സമിതി അംഗം കെ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആഗസ്ത് മാസത്തില്‍ വിടപറഞ്ഞ ഉമര്‍ ബാഫഖി തങ്ങള്‍, ഉബൈദ് ചങ്ങലീരി, മുന്‍ ജില്ലാ കൗണ്‍സിലര്‍ ആയിരുന്ന മൂസ പനം കുറ്റി, ശൈഖുനാ ചെമ്പുലങ്ങാട് ഉസ്താദ് തുടങ്ങിയവര്‍ക്കുള്ള പ്രാര്‍ഥന സദസ്സും നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി സിറാജുല്‍ മുനീര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ റസാഖ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നമ്മടെ പാലക്കാട് പ്രവര്‍ത്തന ക്യാമ്പയിന്റെ ഭാഗമായി കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന വോട്ട് വിചാരം ക്യാമ്പയിന്‍ ജില്ലാ വൈസ് പ്രസിഡന്റ് അസര്‍ പള്ളിപ്പുറം വിശദീകരിച്ചു. ജില്ല മുസ്ലിം ലീഗ് സമ്മേളന ഫണ്ട് ക്യാമ്പയിന്‍, മണ്ഡലം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആഷിക് അബൂബക്കര്‍, ഗഫൂര്‍ ചല്ലിയില്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ മഖ്ബൂല്‍ തച്ചോത്ത്, ഷാജഹാന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായ മുജീബ് സി, യൂസഫ് പനം കുറ്റി, എംകെ ബഷീര്‍, മജീദ്, മുഹമ്മദ് ഹാജി, ഫാസില്‍ പനച്ചിക്കല്‍, റിഷാഫ്, ജലീല്‍ വളരാണി എന്നിവര്‍ നേതൃത്വം നല്‍കി.
