Community
ഷാഫി പറമ്പില്‍ എം പിക്ക് ഹമദ് വിമാനത്താവളത്തില്‍ സ്വീകരണം

ദോഹ: ഖത്തറിലെത്തിയ ഷാഫി പറമ്പില്‍ എം പിയെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്‍കാസ്, കെ എം സി സി നേതാക്കള്‍ സ്വീകരിച്ചു. യു ഡി എഫ് വടകര പാര്‍ലമെന്റ് കമ്മിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ആറു മണിക്ക് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന വിജയാരവം സാംസ്‌ക്കാരിക സംഗമത്തില്‍ പങ്കെടുക്കാനാണ് ഷാഫി പറമ്പില്‍ എം പി ഖത്തറിലെത്തിയത്.


ഇന്‍കാസ്, കെ എം സി സി നേതാക്കളായ അബ്ദുന്നാസര്‍ നാച്ചി, കെ കെ ഉസ്മാന്‍, സമീര്‍ ഏറാമല, റഹീം ഫുഡ് വേള്‍ഡ്, വിബിന്‍, അതീഖുറഹ്മാന്‍, അശറഫ് വടകര, സിദ്ദീഖ് പുറായില്‍, അന്‍വര്‍ സാദത്ത്, അബ്ദുല്‍ അഹദ് തുടങ്ങിയവര്‍ പങ്കെടുത്തു.


