ബി പി, പ്രമേഹം നിയന്ത്രിക്കുന്നതിന് പിയര്‍ ഗ്രൂപ്പ് രൂപീകരിച്ചു

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടമശ്ശേരി ആയുഷ്മാന്‍ ആരോഗ്യമന്ദിരില്‍ ജീവിതശൈലി രോഗങ്ങളായ പ്രഷര്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനായി പിയര്‍ ഗ്രൂപ്പ് രൂപീകരിച്ചു.

city exchange

എറണാകുളം ജില്ലയില്‍ രൂപീകരിക്കുന്ന ആദ്യത്തെ പിയര്‍ ഗ്രൂപ്പ് ആണ് കുട്ടമശ്ശേരിയിലേത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്‌നേഹ മോഹനന്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റസീല ശിഹാബ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ റസീന നജീബ്, ബ്ലോക്ക് അംഗം ഷീജ പുളിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജീഷ് ടി ആര്‍, സാഹിദ അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഐ സിറാജ് പദ്ധതി വിശദീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രേഖ എസ് എസ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജിജി ടി യു, മിഡ് ലെവല്‍ സൂപ്പര്‍വൈസര്‍ അസ്‌ന യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image

പിയര്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഒരു വര്‍ഷത്തേക്കാണ്. ഓരോ ഹെല്‍ത്ത് സെന്ററിന്റെ കീഴിലും ബി പിയും പ്രമേഹത്തിനും മരുന്നുകള്‍ കഴിക്കുന്ന പതിനഞ്ചു പേരെ തെരഞ്ഞെടുക്കും.

ഓരോ മാസവും നിശ്ചിത ദിവസം വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ നടത്തും. വ്യായാമം, ശീലങ്ങളിലെ മാറ്റം, ആഹാര ക്രമീകരണം, മരുന്നുകളുടെ കൃത്യസമയത്തെ ഉപയോഗം, അരവണ്ണം കുറയ്ക്കുക, ശരീരഭാരം കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരിക്കും പ്രതിമാസ കൂട്ടായ്മയിലെ ചര്‍ച്ചകള്‍.

ബി പി, പ്രമേഹം എന്നിവ മൂലമുണ്ടാകുന്ന രോഗ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുക, ബി പി, പ്രമേഹം എന്നിവ നിയന്ത്രിക്കുക എന്നതാണ് പിയര്‍ ഗ്രൂപ്പ് രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!