Connect with us

Latest News

26ന് സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മയുടെ ധര്‍ണ

Published

on


കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എറണാകുളം റിസര്‍വ്വ് ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദീപ് സന്ദര്‍ശിക്കുന്നതിന് വേണ്ടി കൊച്ചിയില്‍ എത്തുന്ന ജൂലൈ 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളം റിസര്‍വ്വ് ബാങ്കിന് മുന്നിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.
കേരള ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ അനു ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ധര്‍ണ്ണ കേരള ജനകീയ കൂട്ടായ്മ രക്ഷാധികാരി ജസ്റ്റിസ്. പി.കെ.ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡന്‍, എം.പി, അഡ്വക്കേറ്റ്: വി.കെ.ബീരാന്‍, പ്രൊഫസര്‍. അരവിന്ദാക്ഷന്‍, പി.സി.ചാക്കോ (NCP സംസ്ഥാന അദ്ധ്യക്ഷന്‍), സഖാവ്. പി. രാജു (CPI എറണാകുളം ജില്ലാ സെക്രട്ടറി), ജോണ്‍ ഫെര്‍ണാണ്ടസ് (CPIM സെക്രട്ടേറിയേറ്റ് മെമ്പര്‍), സി.ആര്‍ നീലകണ്ഠന്‍, ജെ.സുധാകരന്‍ IAS (BSP സംസ്ഥാന പ്രസിഡന്റ്), ടി.പി.അബ്ദുല്‍ അസീസ് , ഫാദര്‍. പോള്‍ തേലക്കാട്ട്, വി.എച്ച്.അലിയാര്‍ മൗലവി (ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ), പി.പി.കോയ കല്‍പ്പേനി (സേവ് ലക്ഷദ്വീപ് ഫോറം),
കോമളം കോയ , മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ (ആന്ത്രോത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), കുമ്പളം രവി ജനതാദള്‍ (ട) എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി), കെ.എം.അബ്ദുല്‍ മജീദ് (മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്), K.M.A ജലീല്‍, ജ്യോതിബസ് പറവൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്), മുഹമ്മദ് വെട്ടത്ത് (സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), ജമാല്‍ കുഞ്ഞുണ്ണിക്കര, ബിജു തേറാട്ടില്‍, ജോര്‍ജ് സ്റ്റീഫന്‍,അഡ്വ: തുഷാര്‍ നിര്‍മല്‍ സാരഥി (മനുഷ്യാവകാശ പ്രസ്ഥാനം), വി.എം.ഫൈസല്‍ ,അഡ്വക്കറ്റ്. മധുസൂദനന്‍, കെ.കെ.ഇബ്രാഹിം കുട്ടി കെ. റെജികുമാര്‍ , പുരുഷന്‍ ഏലൂര്‍ (പരിസ്ഥിതി പ്രവര്‍ത്തകര്‍), ചാര്‍ളി പോള്‍ (ജനസേവ ശിശുഭവന്‍), അഡ്വ: മിനി (എം.എല്‍.പി.ഐ റെഡ് ഫ്‌ലാഗ്),ഫ്രാന്‍സിസ് കളത്തുങ്കല്‍ (മൂലമ്പിള്ളി ആക്ഷ്ന്‍ കൗണ്‍സില്‍), ഹാഷിം ചേന്ദംപിള്ളി (ദേശീയ പാത സംരക്ഷണ സമിതി, കണ്‍വീനര്‍), കെ.ഡി.ഹരിദാസ് (ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി), ഹാജി. ഹൈദ്രോസ്, കരോത്തുകുഴി (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍, എറണാകുളം ജില്ലാ പ്രസിഡന്റ്), ജയഘോഷ് (ചെയര്‍മാന്‍, പുതുവൈപ്പ് ടെര്‍മിനല്‍ വിരുദ്ധ സമരസമിതി), അഖിലേഷ് ഗുരു വിലാസ് (സംവിധായകന്‍).അഡ്വ: കുക്കു ദേവകി
(സാമൂഹ്യ പ്രവര്‍ത്തക)വി. ജയ (സാമൂഹ്യ പ്രവര്‍ത്തക), യൂസഫലി, കോഴിക്കോട്(സംസ്ഥാന സെക്രട്ടറി, യുവ ജനതാദള്‍), ലിസി എലിസബത്ത്.(കേരള പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി), കാട്ടകാമ്പാല്‍ ജയപ്രകാശ്(ചെയര്‍മാന്‍ കോവിലന്‍ സ്മാരക ട്രസ്റ്റ്), ഇടപ്പള്ളി ബഷീര്‍ തുടങ്ങി വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!