
തലശ്ശേരി: പ്രമുഖ വ്യവസായിയും ദുബൈ അല്‍ മദീന ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതനായി. തലശ്ശേരി പാനൂര്‍ എലാങ്കോട് സ്വദേശിയാണ്. ഖബറടക്കം ഇന്ന് വൈകിട്ട് നാലരയ്ക്ക് എലാങ്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. കെ എന്‍ എം സംസ്ഥാന വൈസ്പ്രസിഡന്റും മത- രാഷ്ട്രീയ- സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

