
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ട ഓണ്‍ലൈന്‍ മാധ്യമം ‘ദി വയറി’ന്റെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയതായി സിദ്ദാര്‍ഥ് വരദരാജന്‍ അറിയിച്ചു. ഡല്‍ഹിയിലെ ഓഫീസിലാണ് പരിശോധന നടത്തിയത്. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാധാരണ പരിശോധന മാത്രമാണിതെന്നാണ് പൊലീസിന്റെ വാദം. അതേസമയം ഡല്‍ഹി പൊലിസിന്റേത് വിചിത്രമായ നടപടിയാണെന്ന് ‘ദി വയര്‍’ പ്രതികരിച്ചു.

‘ആരാണ് വിനോദ് ദുവ?’ ‘ആരാണ് സ്വര ഭാസ്‌കര്‍?’ ‘എനിക്ക് നിങ്ങളുടെ വാടക കരാര്‍ കാണാന്‍ കഴിയുമോ?’ ‘എനിക്ക് അഫ്‌റയോട് സംസാരിക്കാന്‍ കഴിയുമോ?’ തുടങ്ങിയ അര്‍ഥരഹിതങ്ങളായ ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് ദ വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ദാര്‍ഥ് വരദരാജന്‍ പറഞ്ഞു.
