
കാസര്‍ഗോട്: കുമ്പള സീതാംഗോളി മുഗുവില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു. അബ്ദുല്ല മുസ്ല്യാരുടെ മകന്‍ നിസാര്‍ (35) ആണ് മരിച്ചത്. ഇയാളെ കുത്തിയ സഹോദരന്‍ റഫീഖ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി പോലിസ് തെരച്ചില്‍ തുടങ്ങി. വാക്കുതര്‍ക്കത്തിനൊടുവില്‍ ജേഷ്ഠന്‍ അനുജനെ കുത്തിവീഴ്ത്തുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

