തുരുത്ത് കെ വൈ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

നെടുമ്പാശ്ശേരി: തുരുത്ത് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന തുരുത്ത് കെ വൈ എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം യാഥാര്‍ഥ്യമായി. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 98 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ തുരുത്ത് കെ വൈ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെബ മുഹമ്മദാലി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജന്‍ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നൗഷാദ് പാറപ്പുറം, റെജീന നാസര്‍, ഷക്കീല മജീദ്, പഞ്ചായത്ത് അംഗങ്ങളായ ടി വി സുധീഷ്, ലത ഗംഗാധരന്‍, നിഷ ടീച്ചര്‍, എ ഇ ഒ അംബിക പി, ഹെഡ്മിസ്ട്രസ് ഷൈനിമോള്‍, സ്‌കൂള്‍ വികസന കമ്മിറ്റി ചെയര്‍മാന്‍ ഷെരീഫ് ഹാജി, പി ടി എ പ്രസിഡന്റ് ഹാഷിം എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗം നഹാസ് കളപ്പുരയില്‍ നന്ദി പറഞ്ഞു.

സ്‌കൂളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുള്ള മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായത്തിന്റെ ചെക്ക് മണപ്പുറം ഫൗണ്ടേഷന്റെ സി എസ് ആര്‍ ഹെഡ് ശില്പ സ്‌കൂളിന് കൈമാറി. 100 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ച് മാറ്റിയാണ് രണ്ട് നിലകളിലായി മൂന്ന് ക്ലാസ് റൂം, ഓഫീസ്, ടോയ്‌ലറ്റ് ബ്ലോക്ക്, കിച്ചണ്‍ എന്നിവ അടങ്ങുന്ന പുതിയ കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂളിന് ഇനി ആവശ്യമായ രണ്ട് ക്ലാസ് റൂമുകളും മറ്റ് സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ഉറപ്പ് നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!