

ആലുവ: രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചും രാജ്യത്ത് ഉയര്‍ന്നുവരുന്ന ഫാസിസത്തിനെതിരെയും ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയും കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി കെ ജി ഒ യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി സ്‌ക്വയറില്‍ ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ചു.

ജില്ലാ പ്രസിഡന്റ് മനോജ് കെ എന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി കണ്ണന്‍, ധനീഷ്, അന്‍സല്‍ മുല്ലശ്ശേരി, കെ ബിനില്‍, ജെയ്‌സണ്‍ മെന്‍ഡസ് എന്നിവര്‍ പ്രസംഗിച്ചു.
