ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി

Web Desk
1 Min Read

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന. കോഴിക്കോട് ജില്ലയിലെ 27 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഒമ്പത് സ്ഥാപനങ്ങളില്‍ കോമ്പൗണ്ടിങ് നടപടി സ്വീകരിച്ചു.

city exchange

ഫറോക്ക്, മടവൂര്‍, അഗസ്ത്യമൂഴി, മുക്കം, മാവൂര്‍ റോഡ് എലത്തൂര്‍ എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. അഗസ്ത്യമൂഴിയില്‍ നടത്തിയ മത്സ്യ പരിശോധനയില്‍ പഴകിയ മത്സ്യം വില്‍പ്പനക്ക് സൂക്ഷിച്ചതില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

അഗസ്ത്യ മൂഴിക്കടുത്ത് ബിസ്മി ഫിഷ് സ്റ്റാള്‍ എന്ന സ്ഥാപനത്തില്‍ വിലപ്പനക്ക് വച്ചിരുന്ന പഴകി പുഴു വരിച്ചിരുന്ന മത്സ്യമാണ് തിരുവമ്പാടി ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. അനു പിടിച്ചെടുത്തു നശിപ്പിച്ചത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനത്തിനെതിരെ തുടര്‍ നടപടികള്‍ ആരംഭിച്ചു. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടിയത്. മത്സ്യ കടക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ല. ദിവസങ്ങളായി തുടരുന്ന പരിശോധനയില്‍ 117 ഇടങ്ങളിലാണ് പരിശോധന നടന്നത്. പത്ത് സ്ഥാപനങ്ങള്‍ അടപ്പിച്ചു. 35 കോമ്പൗണ്ടിംഗ് നടപടികള്‍ സ്വീകരിച്ചു. പത്ത് കേസുകളിലായി അമ്പതിനായിരം രൂപ പിഴയീടാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!