ദുര്‍ഗദാസ്സിനെ മലയാളം മിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ അഭിനന്ദിച്ചു

Web Desk
0 Min Read

ദോഹ: തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ നിലവാരമില്ലാത്ത പരാമര്‍ശത്തെ തുടര്‍ന്ന് ദുര്‍ഗദാസ് ശിശുപാലനെ ഖത്തറിലെ മലയാളം മിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ യുവകലാസാഹിതി ഖത്തര്‍ അഭിനന്ദിച്ചു.

city exchange

ഇത്തരം പ്രസ്താവന അങ്ങേയറ്റം അപലപനീയവും മതവിദ്വേഷം സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഖത്തര്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളെ സമൂഹത്തില്‍ അവഹേളിക്കുന്നത്തിനു വേണ്ടിയുള്ള ശ്രമമായിട്ടാണ് യുവകലാസാഹിതി കമ്മിറ്റി ഇതിനെ വിലയിരുത്തിയത്.

Share This Article
Leave a Comment
error: Content is protected !!