നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വി പി എസ് ലേക്ഷോറിന്റെ സൈക്ലത്തോണ്‍

Web Desk
1 Min Read

കൊച്ചി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് വി പി എസ് ലേക്ഷോര്‍ ആശുപത്രി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് ആരംഭിച്ച സൈക്ലത്തോണ്‍ പി വി ശ്രീനിജന്‍ എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്തു. 50 നഴ്‌സുമാരും മുപ്പതോളം വോളന്റിയര്‍മാരും പങ്കെടുത്ത പരിപാടി വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ സമാപിച്ചു. ആശുപത്രി സി ഇ ഒ എസ് കെ അബ്ദുല്ല, സി ഒ ഒ സുഭാഷ് സ്‌കറിയ എന്നിവര്‍ സന്നിഹിതരായി.

city exchange

സമാപന ചടങ്ങില്‍ സി ഇ ഒ എസ് കെ അബ്ദുല്ല സൈക്ലത്തോണില്‍ പങ്കെടുത്തവര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ നടി മാളവിക മേനോന്‍ മുഖ്യാതിഥിയായി. ഏറ്റവും കൂടുതല്‍ കാലം സേവനം നല്‍കിയ നഴ്‌സുമാരെ ചടങ്ങില്‍ ആദരിച്ചു.

ഡോ. എച്ച് രമേഷ്, ഡോ. വി പി ഗംഗാധരന്‍, ഡോ. എബി എബ്രഹാം, ലേക്ഷോര്‍ മുന്‍ ഡയറക്ടര്‍ മായാദേവി, ഡോ. അരുണ്‍ ഉമ്മന്‍, റോബി പി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. നഴ്‌സസ് ദിനത്തിന്റെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ക്കായി സ്പോര്‍ട്സ് പരിപാടികള്‍, ചിത്രരചനാ മത്സരം, പോസ്റ്റര്‍ അവതരണ മത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!