

തിരുവനന്തപുരം: കേരളത്തിലെ കര്‍ക്കശനായ കമ്യൂണിസ്റ്റുകാരനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുാതനന്ദന് 99-ാം പിറന്നാള്‍. അസുഖ ബാധിതനായതോടെ മൂന്ന് വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അദ്ദേഹം തിരുവനന്തപുരത്തെ മകന്റെ വീട്ടില്‍ വിശ്രമത്തിലാണ്.

സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ആഘോഷ ചടങ്ങുകളാണുള്ളത്. നേതാക്കളും പാര്‍ട്ടിക്കാരുമെല്ലാം ടെലിഫോണ്‍ വഴിയാണ് സഖാവിന് ആശംസകള്‍ അറിയിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വി. എസിന് ആശംസകള്‍ നേര്‍ന്നു. വി. എസിന്റെ ചിരിക്കുന്ന പഴയ ഫോട്ടോ പങ്കുവെച്ച മുഖ്യമന്ത്രി തൊണ്ണൂറ്റിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി എസ്സിന് ഹൃദയം നിറഞ്ഞ ആശംസകള്‍… എന്നാണ് കുറിച്ചത്.

