

പയ്യന്നൂര്‍: മാങ്ങാട്ടുപറമ്പില്‍ നടന്ന കണ്ണൂര്‍ സഹോദയയുടെ വാര്‍ഷിക അത്ലറ്റിക് മീറ്റ് 2024-25 1500 മീറ്റര്‍ പെണ്‍കുട്ടികള്‍ (അണ്ടര്‍ 19) മത്സരത്തില്‍ പയ്യന്നൂര്‍ ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ 12-ാം ക്ലാസ് സയന്‍സ് വിദ്യാര്‍ഥിനി നിവേദ്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്‌കൂളിന് അഭിമാനമായി.

നേരത്തെ പല മത്സരങ്ങളിലും നിവേദ്യ ജേത്രിയായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നിവേദ്യയെ സ്‌കൂള്‍ മാനേജ്‌മെന്റ്, പ്രിന്‍സിപ്പാല്‍, അധ്യാപകര്‍, പി ടി എ കമ്മിറ്റി, ഇസ്ദ, സഹപാഠികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ അനുമോദിച്ചു.
