കലോത്സവ വിജയിയെ ആദരിച്ചു

Web Desk
1 Min Read

കാഞ്ഞിരമറ്റം: മൂത്തകുന്നത്ത് നടന്ന എറണാകുളം റവന്യു ജില്ലാ കലോത്സവത്തില്‍ അറബിക്ക് പദ്യ പാരായണത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ അഫ്‌ന ഫാത്തിമയെ മഷ്ഹൂര്‍ കുടുംബ സംഗമം ആദരിച്ചു. കുടുംബ സംഗമം അരയന്‍കാവ് ടൗണ്‍ മസ്ജിദ് ചീഫ് ഇമാം സുല്‍ഫീക്കര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു.

city exchange

മഷ്ഹൂര്‍ കുടുംബ യൂണിറ്റ് പ്രസിഡന്റ് കെ എം അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി അനുമോദന പ്രഭാഷണം നടത്തി. സെക്രട്ടറി ഷൗക്കത്ത് എ, നിസാര്‍ കുന്നംകുളത്തില്‍, നൗഷാദ് കെ എ, അഷ്‌റഫ് പൊയ്യാറ്റില്‍, സൈനുദ്ദീന്‍ കെ എം, കെ കെ ഹനീഫ, മുഹമ്മദ് കുട്ടി കുമരംകുത്ത്, ഹൈദ്രോസ് എ കെ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!