ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം 2022 അമൃത എ എസ്സിന്

Web Desk
0 Min Read

കോഴിക്കോട്: രണ്ടാമത് ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം അമൃത എ എസ്സിന്. പി കെ പാറക്കടവ്, ഡോ. സുനീത ടി വി, ഡോ. സി ഗണേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

city exchange

മുന്നൂറോളം എന്‍ട്രികളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്ത് കഥകളില്‍ നിന്നാണ് അമൃത എ എസ് എഴുതിയ ‘ഫോബിയ’ എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരദാനം നിര്‍വഹിക്കുമെന്ന് ലിറ്റാര്‍ട്ട് ബുക്‌സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധിന്‍ വി എന്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!