ചര്‍ച്ച ചെയ്യപ്പെടുന്ന ക്യാമ്പസ് രാഷ്ട്രീയ സിനിമ ‘ലവ്ഫുളി യുവേര്‍സ് വേദ’

Web Desk
2 Min Read

കൊച്ചി: ക്യാമ്പസ് പശ്ചാത്തലമാക്കി ഒട്ടെറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ രാഷ്ട്രീയവും പ്രണയവും പ്രതികാരവും ഒക്കെ ചര്‍ച്ച ചെയ്യുന്ന സിനിമകളും ഉണ്ടായിട്ടുണ്ട്. ഇന്നിന്റെ കലാലയ രാഷ്ട്രീയം എത്തരത്തില്‍ ആയിരിക്കണമെന്ന് കൃത്യമായി കാട്ടിതരികയാണ് നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്ത ‘ലവ്ഫുളി യുവേര്‍സ് വേദ’ എന്ന ചിത്രത്തിലൂടെ.

city exchange

ഒരു പൊതുവിഷയം വരുമ്പോള്‍ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ മാറ്റിവച്ച് ഒന്ന് ചേര്‍ന്ന് അതിനായി പ്രവര്‍ത്തിക്കണമെന്നാണ് ചിത്രം പ്രേക്ഷകരോട് പറയുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തിനും പ്രണയത്തിനും അപ്പുറമായി പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണിത് എന്നത് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആര്‍2 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും ചേര്‍ന്നാണ് വലിയ രാഷ്ട്രീയമാനമുള്ള ഈ സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. മറ്റു നിര്‍മ്മാണ കമ്പനികള്‍ കാണിക്കാത്ത ധൈര്യമാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തതിലൂടെ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും നടത്തിയിരിക്കുന്നത്.

രജിഷാ വിജയനും വെങ്കിടേഷുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനിഘ സുരേന്ദ്രന്‍, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോന്‍, രഞ്ജിത്‌ശേഖര്‍, ചന്തുനാഥ്, അപ്പാനി ശരത്, നില്‍ജ കെ ബേബി, ശ്രുതി ജയന്‍, വിജയകൃഷ്ണന്‍, അര്‍ജ്ജുന്‍ പി അശോകന്‍, സൂര്യലാല്‍, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബാബു വൈലത്തൂരാണ്.

ഛായാഗ്രഹണം: ടോബിന്‍ തോമസ്സ്, സഹ നിര്‍മ്മാണം: അബ്ദുള്‍ സലിം, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, പ്രൊജക്ട് ്കണ്‍സള്‍ടന്റ്: അന്‍ഷാദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: നിതിന്‍ സി സി, എഡിറ്റര്‍: സോബിന്‍ സോമന്‍, ആര്‍ട്ട്: സുഭാഷ് കരുണ, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ ജി വയനാട്, സംഘട്ടനം: ഫിനിക്‌സ്പ്രഭു, ടൈറ്റില്‍ ഡിസൈന്‍: ധനുഷ് പ്രകാശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റെനി ദിവാകര്‍, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, പി ആര്‍ ഓ: എ എസ് ദിനേശ്, മീഡിയ പ്ലാനിങ്ങ് ആന്റ് മാര്‍ക്കറ്റിംഗ് ഡിസൈന്‍: പപ്പെറ്റ് മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: വൈശാഖ് സി വടക്കേവീട്, ഡിസൈന്‍സ്: യെല്ലോടൂത്ത്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ്: സുള്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു പി സി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!