ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘3 ഡേയ്‌സ്’ മാര്‍ച്ച് 12ന് ഒ ടി ടി റിലീസ്

Web Desk
1 Min Read

കൊച്ചി: വാമാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സാക്കിര്‍ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘3 ഡേയ്‌സ്’. ചിത്രം മാര്‍ച്ച് 12ന് തിയേറ്റര്‍ പ്ലേ ഒ ടി ടിയിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

city exchange

അമന്‍ റിസ്വാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗ്ഗീസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. കേരളത്തിലെ ഒരു ഗ്രാമത്തില്‍ മൂന്ന് ദിവസത്തിനിടയില്‍ നടന്ന കൊലപാതകങ്ങളും അതിന്റെ കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍.

മന്‍സൂര്‍ മുഹമ്മദ്, ഗഫൂര്‍ കൊടുവള്ളി, സംവിധായകന്‍ സാക്കിര്‍ അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കിരണ്‍രാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയന്‍ കാരന്തൂര്‍, പ്രകാശ് പയ്യാനക്കല്‍, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

- Advertisement -
Ad image

ഛായാഗ്രാഹണം- നാജി ഒമര്‍, സംഗീതം- സാന്റി ആന്റ് വരുണ്‍ വിശ്വനാഥന്‍, എഡിറ്റര്‍- വൈശാഖ് രാജന്‍, കോസ്റ്റ്യൂം- സഫ്‌ന സാക്കിര്‍ അലി, കലാസംവിധാനം- മൂസ സുഫിയന്‍ ആന്റ് അനൂപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലി അക്ബര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- തന്‍ഹ ഫാത്തിമ, അസോസിയേറ്റ്- റോയ് ആന്റണി, സ്റ്റുഡിയോ- സിനി ഹോപ്‌സ്, പി ആര്‍ ഒ- പി ശിവപ്രസാദ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങ്- ബി ആര്‍ എസ് ക്രിയേഷന്‍സ്, ഡിസൈയിന്‍സ്- ഹൈ ഹോപ്‌സ് ഡിസൈന്‍സ്.

Share This Article
Leave a Comment
error: Content is protected !!