

കൊച്ചി: നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്‌സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘നിഗൂഢം’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

അനൂപ് മേനോന്‍, ഇന്ദ്രന്‍സ് എന്നിവര്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ‘നിഗൂഢം’ എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ എ ടെയ്ല്‍ ഒഫ് മിസ്റ്റീരിയസ് ജേര്‍ണി- നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ്. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഖ്യ കഥാപാത്രങ്ങളെ വച്ചുള്ള ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഇന്ദ്രന്‍സ്, അനൂപ് മേനോന്‍, സെന്തില്‍ കൃഷ്ണ എന്നിവരുടെ വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ജി ആന്റ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ് കെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഇന്ദ്രന്‍സിനുമൊപ്പം സെന്തില്‍ കൃഷ്ണ, റോസിന്‍ ജോളി, ഗൗതമി നായര്‍, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- പ്രദീപ് നായര്‍, സംഗീതം- റോണി റാഫേല്‍, ഗാനങ്ങള്‍- കൃഷ്ണ ചന്ദ്രന്‍ സി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ് മുരുകന്‍, കലാ സംവിധാനം- സാബുറാം, വസ്ത്രാലങ്കാരം- ബസി ബേബി ജോണ്‍, മേയ്ക്കപ്പ്- സന്തോഷ് വെണ്‍പകല്‍, എഡിറ്റിംഗ്- സുബിന്‍ സോമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍, എസ് കെ, ഫിനാന്‍സ് കണ്‍ട്രോളര്‍- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ മാനേജര്‍- കുര്യന്‍ ജോസഫ്, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, മീഡിയ ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

