മട്ടുമ്മല്‍- കുന്നുംപുറം നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ 22- 23 സാമ്പത്തിക വര്‍ഷത്തില്‍ 12.50 ലക്ഷം രൂപ ചിലവഴിച്ചു വര്‍ക്ക് ചെയ്ത മട്ടുമ്മല്‍- കുന്നുംപുറം റോഡ് നവീകരിച്ചതിന്റെ ഉദ്ഘാടനം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു. മഴ പെയ്യുമ്പോള്‍ റോഡില്‍ വെള്ളക്കെട്ടു രൂപപ്പെടുകയും ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം സമീപത്തുള്ള വീടുകളിലേക്കും വഴി യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തെറിക്കുന്നതു പതിവായിരുന്നു. വര്‍ഷങ്ങളായി മട്ടുമ്മല്‍ റോഡിലെ ജനങ്ങളുടെ ആവശ്യമായിരുന്നു വെള്ളക്കെട്ടിനു പരിഹാരം കാണുക എന്നുള്ളത്. വെള്ളക്കെട്ട് ഉള്ള ഭാഗത്തു കട്ട വിരിക്കാനും ബാക്കി ഭാഗം ടാര്‍ ചെയ്യാനും തീരുമാനിച്ചു.

city exchange

വാര്‍ഡ് അഗംവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി പി നൗഷാദ്, പി എസ് യൂസഫ്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, തായിക്കാട്ടുകര സെന്‍ട്രല്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍, ട്രഷറര്‍ ചെറിയാന്‍, ജോസ് പി ജെ, അബ്ദുല്‍ കലാം, അഖില്‍ സോം, സെമീന അമീര്‍ അഫ്‌സല്‍, ഷെജീന ഹമീദ്, അഹമ്മദ് കുഞ്ഞ്, മനു മൈക്കിള്‍, ഇ എം ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!