ആരോഗ്യ കേന്ദ്രങ്ങളില്‍ ഫേസ്മാസ്‌ക് ധരിക്കുന്നത് ഒഴികെയുള്ള നിയന്ത്രണങ്ങള്‍ നീക്കി

Web Desk
1 Min Read

ദോഹ: ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഫേസ് മാസ്‌ക് ധരിക്കുന്നത് ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

city exchange

യു എന്‍ എല്‍ ഡി സി 5 ഉദ്ഘാടന സമ്മേളനത്തിന് മുമ്പായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നടത്തിയ പ്രസംഗത്തെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു. കൂടുതല്‍ സുരക്ഷിതവും നീതിയുക്തവും സ്വതന്ത്രവുമായ പുതിയ ലോകത്തിനായി അന്താരാഷ്ട്ര മാനുഷിക ഐക്യദാര്‍ഢ്യത്തിനുള്ള അമീറിന്റെ ആഹ്വാനം ഖത്തറിന്റെ വിദേശനയത്തിന്റെ സ്തംഭങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.

ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള തുടര്‍ച്ചയായ സഹകരണത്തിനും ഫലപ്രദമായ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനും സംയുക്ത ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നല്‍കുന്ന ‘യുണൈറ്റഡ് നേഷന്‍സ് ഹൗസ്’ ദോഹയില്‍ തുറന്നതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.

- Advertisement -
Ad image

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി അദ്ദേഹത്തെ നിയമിക്കുന്നതില്‍ വിശ്വാസമര്‍പ്പിച്ചതിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയോട് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ആത്മാര്‍ഥമായ നന്ദി അറിയിച്ചു. രാജ്യത്തെ സേവിക്കുന്നതില്‍ വിലയേറിയ പ്രയത്നങ്ങള്‍ക്ക് ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയോട് അഭിനന്ദിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!