

കൊച്ചി: ജൂണ്‍ രണ്ടു വരെ നീണ്ടുനില്‍ക്കുന്ന ബാദുഷ അനുസ്മരണ പരമ്പരയായ ‘കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2’ന് കൊച്ചി പനമ്പിള്ളി നഗര്‍ ലോറം അങ്കണത്തില്‍ തുടക്കമായി. എറണാകുളം എം എല്‍ എ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. റിട്ടയര്‍ഡ് ജില്ലാ ജഡ്ജും കേരള ജൂഡിഷ്യല്‍ അക്കാദമി ഡയറക്ടറുമായിരുന്ന കെ സത്യന്‍ മുഖ്യാതിഥിയായിരുന്നു.

പത്ത് കാര്‍ട്ടൂണിസ്റ്റുകള്‍ ചേര്‍ന്ന് ഇരുപതടി നീളവും അഞ്ചടി വീതിയുമുള്ള ബിഗ് ക്യാന്‍വാസില്‍ ഭിന്നശേഷിയുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഡൂഡില്‍ വരച്ചു. തുടര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. ഷാനവാസ് മുടിക്കല്‍, ഹസ്സന്‍ കോട്ടേപ്പറമ്പില്‍, ബഷീര്‍ കീഴിശ്ശേരി, മജീഷ് ആര്‍ എല്‍ വി, നിസാര്‍ കാക്കനാട്, കുമാര്‍ മുവാറ്റുപുഴ, പ്രിന്‍സ് പൊന്നാനി, ഷൗക്കത്ത് പുലാമന്തോള്‍, അസീസ് കരുവാരക്കുണ്ട്, ശിവന്‍ നെയ്യാറ്റിന്‍കര എന്നീ കാര്‍ട്ടൂണിസ്റ്റുകള്‍ക്കൊപ്പം ബാദുഷയുടെ മകന്‍ ഫനാന്‍ ബാദുഷ, ഷിഫിത ഗഫൂര്‍, റെന അഷ്‌റഫ് തുടങ്ങിയ കുട്ടികളും ഡൂഡില്‍ രചനയില്‍ പങ്കെടുത്തു. കാര്‍ട്ടൂണ്‍ ക്ലബ് കേരളയും പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷനും ലോറം വെല്‍നസിന്റെ സഹകരണത്തോടെയാണ് ബാദുഷയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ പെറ്റല്‍സ് ഗ്ലോബ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍, ആശിഷ് തോമസ്, നരേഷ് ബാബു, ഡോ. ജിന്‍സി സൂസന്‍ മത്തായി, ആസിഫ് അലി കോമു, സൗരഭ്, ഗഫൂര്‍, ബോണി, ബാദുഷയുടെ കുടുംബാംങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

