

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണാകുറ്റം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റിലായ സജ്ജാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

ഇയാളെ പറമ്പില്‍ ബസാറിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പത്ത് മിനിറ്റ് മാത്രമാണ് സജ്ജാദുമായി അന്വേഷണ സംഘം വാടക വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. സജ്ജാദ് ലഹരി വില്‍പ്പന സംഘത്തിലെ കണ്ണിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിനിടെ സജ്ജാദ് കഞ്ചാവ് വില്‍പ്പനയും നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ വാടക വീട്ടില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

