

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എം എല്‍ എയും മേയറും കലക്ടറും വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ടി ജെ വിനോദ് എം എല്‍ എ, മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഹൈക്കോടതി പരിസരം ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചത്.

