ദോഹ- ബെംഗളൂരു വിമാനത്തില്‍ 13കാരിയെ അനാവശ്യമായി സ്പര്‍ശിച്ച സംഭവത്തില്‍ 51കാരനെതിരെ പോക്‌സോ കേസ്

Web Desk
1 Min Read

ബംഗളൂരു: ദോഹ- ബെംഗളൂരു വിമാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാവശ്യമായി സ്പര്‍ശിച്ച സംഭവത്തില്‍ 51കാരനെതിരെ പോക്‌സോ കേസ്. പിതാവ് നല്‍കിയ പരാതിയിലാണ് ഖത്തര്‍ പ്രവാസിയും സ്വകാര്യ കമ്പനിയിലെ പബ്ലിക്ക് റിലേഷന്‍സ് ഓഫിസറുമായ തമിഴ്‌നാട് ശിവഗംഗ സിറ്റി സ്വദേശി അമ്മാവസായ് മുരുകേശന്‍ അറസ്റ്റിലായത്. ഇയാളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

city exchange

മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 13കാരി പെണ്‍കുട്ടിയുടെ സീറ്റ് മുരുകേശനു സമീപമായിരുന്നു. ഭക്ഷണമോ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് പെണ്‍കുട്ടിയുമായി സംഭാഷണം തുടങ്ങിയ മുരുകേശന്‍ പെണ്‍കുട്ടിയെ അനാവശ്യമായി സ്പര്‍ശിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം ക്യാബിന്‍ ക്രൂവിനെ അറിയിക്കുകയായിരുന്നു.

വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം മുരുകേശനെ ജീവനക്കാര്‍ തടഞ്ഞുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!