

ദോഹ: സല്‍വാ റോഡ് ഐന്‍ഖാലിദ് സിഗ്നലിന് സമീപം പിച്ചര്‍ സെറാമിക്‌സ് റഹ്മത്തുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. മാര്‍ബ്ള്‍, ടൈല്‍സ് എന്നിവയുടെ വ്യാപാരികളായ അമാര്‍ക്കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പിച്ചര്‍ സെറാമിക്‌സ്.

ഉദ്ഘാടന ചടങ്ങില്‍ ചെയര്‍മാന്‍ അഹമ്മദ് കബീര്‍, ഡയറക്ടര്‍ അബ്ദുല്ല അനസ്, മുഹമ്മദ് ഷാ, മാനേജര്‍ അഖില്‍, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി തുടങ്ങി സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.
