ബൂസ്റ്റര്‍ ഡോസ് ഒരു വര്‍ഷം വരെ സംരക്ഷണം നല്കുമെന്ന് ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖല്‍

Web Desk
1 Min Read

ദോഹ: കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ഡെല്‍റ്റയ്ക്കും കൊറോണ വൈറസിന്റെ മറ്റു വകഭേദങ്ങള്‍ക്കും ഒരു വര്‍ഷം വരെ സംരക്ഷണം നല്കുമെന്ന് കോവിഡ് 19 നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖല്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ടി വിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange


ശാസ്ത്രീയ തെളിവുകള്‍ക്കും ക്ലിനിക്കല്‍ തെളിവുകള്‍ക്കും അനുസൃതമായാണ് ഈ കാര്യം വിശദീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ഡോസ് എടുത്ത് എട്ട് മാസങ്ങള്‍ക്ക് ശേഷം ആന്റിബോഡികളുടെ അളവ് ഗണ്യമായി കുറയാന്‍ തുടങ്ങുമെന്ന് ശാസ്ത്രീയ തെളിവുകള്‍ കാണിക്കുന്നു. രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ആറു മുതല്‍ എട്ടു മാസത്തിന് ശേഷം കോവിഡ് അണുബാധയുടെ തോത് വര്‍ധിക്കാന്‍ തുടങ്ങുമെന്നും കണ്ടെത്തി.


അടുത്ത ഏതാനും മാസങ്ങളില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രണ്ട് ഡോസുകള്‍ എടുത്തവര്‍ക്ക് വാക്‌സിന്‍ നല്കും.


ഖത്തര്‍ ജനസംഖ്യയുടെ 78 ശതമാനം പേര്‍ക്ക് ഇതിനകം രണ്ടു ഡോസ് വാക്‌സിന്‍ നല്കിക്കഴിഞ്ഞിട്ടുണ്ട്. ഇത് വളരെ പ്രോത്സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!