

ജനീവ: അഫ്ഗാനില്‍ അടിയന്തര ഫണ്ടുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യു എന്‍ ഉന്നതതല ദാതാക്കളുടെ കയോഗം ചേരുന്നു. താലിബാന്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തതോടെ യു എന്‍ ഉള്‍പ്പെടെയുള്ള സഹായ ഫണ്ടുകളെല്ലാം നിര്‍ത്തലാക്കിയിരുന്നു.

അസ്ഥിരത തുടരുന്ന രാജ്യത്ത് വരള്‍ച്ചയും കാര്‍ഷിക തകര്‍ച്ചയുമുണ്ട്. ഇത് ജനങ്ങളുടെ അവസ്ഥ കൂടുതല്‍ അപകടകരമാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം ബാക്കിയുള്ള മാസങ്ങളില്‍ 600 ദശലക്ഷം ഡോളറിലേറെയാണ് സഹായത്തിനുള്ള ആവശ്യമാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നേതൃത്വത്തില്‍ ഉന്നയിക്കുന്നത്.

താലിബാന് പണമോ സ്വീകാര്യതയോ ലഭ്യമാകാത്ത വിധത്തില്‍ എല്ലാ ദിവസവും അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ചില പാശ്ചാത്യ സര്‍ക്കാരുകളേയും പരമ്പരാഗത യു എന്‍ ദാതാക്കളെയും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് യോഗം ചര്‍ച്ച ചെയ്യും.
പതിറ്റാണ്ടുകളായി ദാരിദ്ര്യവും അക്രമവും അനുഭവിക്കുന്ന അഫ്ഗാനിസ്ഥാന്റെ ദൗര്‍ബല്യം സമീപകാല സംഭവങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് യു എന്‍ പറയുന്നു. കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവും രാജ്യത്തെ പ്രതിസന്ധിയിലാക്കും. യു എന്നിന്റെ ലോക ഭക്ഷ്യ പരിപാടിക്കായി യോഗത്തില്‍ ഫണ്ട് ശേഖരിക്കും.
പതിനൊന്ന് ദശലക്ഷം ജനങ്ങളെ സഹായിക്കാന്‍ യു എന്‍ 606 ദശലക്ഷം ഡോളറാണ് തേടുന്നത്. യു എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡി ജനീവയിലെ സമ്മേളനത്തിന് മുമ്പ് കാബൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. മാനുഷിക ആവശ്യങ്ങളും കുടിയൊഴിപ്പിക്കപ്പെട്ട മൂന്നര ദശലക്ഷം അഫ്ഗാനികളുടെ അവസ്ഥയും അദ്ദേഹം വിലയിരുത്തുമെന്നാണ് വിവരം.

