ഹരിതയ്ക്കു പിന്നാലെ ഫാത്തിമ തഹ്‌ലിയക്കെതിരെയും നടപടി; ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നീക്കി

Web Desk
1 Min Read

കോഴിക്കോട്: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തഹ്ലിയയെ നീക്കി. ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയാണ് മുസ്‌ലിം ലീഗിന്റെ നീക്കം.

city exchange

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. 2016 മുതല്‍ ഹരിതയുടെയും എം എസ് എഫിന്റെയും മുഖമായി ഫാത്തിമ തഹ്‌ലിയയാണ് രംഗത്തുള്ളത്.

ഹരിത വിവാദവുമായി ബന്ധപ്പെട്ട് ഫാത്തിമ തഹ്ലിയ നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.എം എസ് എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്നും തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി മുസ്ലിം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്ലിയ ആവശ്യപ്പെട്ടിരുന്നു. ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചതിന് പിന്നാലെ തഹ്ലിയ വാര്‍ത്താസമ്മേളനം നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമായാണ് മുസ്‌ലിം ലീഗ് വിലയിരുത്തുന്നത്.

- Advertisement -
Ad image

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരം പുതിയ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
ുമാണ് ഹരിതയെടുക്കുന്ന നിലപാട്.

Share This Article
Leave a Comment
error: Content is protected !!