അന്യമത വിവാഹത്തിനെതിരെ നിയമം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് എസ് വൈ എസ്

Web Desk
1 Min Read

കോഴിക്കോട്: അന്യമത വിവാഹം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുസ്ലിം പെണ്‍കുട്ടികളെയാണെന്നും നിയമം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്നും എസ് വൈ എസ് ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മീഡിയാ വണ്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange


ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് പ്രചാരണങ്ങള്‍ അര്‍ഥ ശൂന്യമാണെന്നും എന്നാല്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായി ഉന്നയിച്ച ഒരു കാര്യം ലവ് ജിഹാദാണ്. പ്രണയിച്ച് കൊണ്ട് അന്യമതത്തിലേക്ക് അവരുടെ പെണ്‍കുട്ടികളെ കൊണ്ടു പോവുന്നു. ഇതൊരു വലിയ പ്രശ്നമാണ്. മുസ്ലിംകളെ അതിനേക്കാളേറെയാണ് ഇത് ബാധിക്കുന്നത്. പെണ്‍കുട്ടികള്‍ വിശുദ്ധി കാത്തു സൂക്ഷിക്കണം, മറ്റു മതക്കാരെ കല്യാണം കഴിക്കരുത് എന്നൊക്കെയുള്ള തീരുമാനമുള്ളത് മുസ്ലിം മതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.


മതം വിട്ട് കല്യാണം കഴിക്കരുത്, മാതാപിതാക്കളുടെ സമ്മതമില്ലാതെ കല്യാണം കഴിക്കരുത് തുടങ്ങിയ നിയമ നിര്‍മാണം കൊണ്ടു വന്നാല്‍ അതിനെ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുന്നത് നമ്മളായിരിക്കും. അത് എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നും അബ്ദുല്‍ ഹകീം പറഞ്ഞു.
ഒപ്പം ഇത്തരം വിവാദങ്ങള്‍ ദൈവിക നിശ്ചയ പ്രകാരം നടക്കുന്നതാണെന്നും ഇത്തരം സംസാരങ്ങള്‍ ഉണ്ടാവുമ്പോഴാണ് മയക്കു മരുന്നിനെക്കുറിച്ചും മദ്യത്തെക്കുറിച്ചും ഇസ്ലാമിന്റെ നിലപാടെന്താണെന്ന് ലോകം മനസ്സിലാക്കുന്നതെന്നും ഹകീം അസ്ഹരി പറഞ്ഞു.


ബാബറി മസ്ജിദ് പൊളിച്ച വര്‍ഷത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത്. ഡെന്‍മാര്‍ക്കില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി കാര്‍ട്ടൂണ്‍ ഉണ്ടാക്കിയപ്പോഴാണ് അവിടെ ധാരാളമാളുകള്‍ ഇസ്ലാമിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനാല്‍ ഇപ്പോഴുള്ള വിവാദങ്ങള്‍ മൂലം നിരവധി പേര്‍ ഇസ്ലാമിനെക്കുറിച്ച് അറിയാനും പഠിക്കാനും മതത്തിലേക്ക് വരാനുമുള്ള വലിയ സാധ്യത കാണുന്നുണ്ടെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!