സ്‌നേഹ ബന്ധങ്ങളെ ഹൃദയത്തില്‍ കാത്തു സൂക്ഷിക്കുക: പി എം എ ഗഫൂര്‍

Web Desk
1 Min Read

അബുദാബി: ഹൃസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയില്‍ എത്തിയ പ്രശസ്ത ട്രൈനറും മൊട്ടിവേഷന്‍ സ്പീക്കറുമായ പി എം എ ഗഫൂറിന് അബുദാബിയിലെ ട്രഡീഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് ഫിറ്റ്‌നസ് ക്ലബ്ബില്‍ സ്വീകരണം നല്‍കി. ടി എം എ ഫാമിലി അംഗങ്ങളും വിദ്യാര്‍ഥികളും പങ്കെടുത്ത ഫിറ്റ്‌നസ് അവേര്‍നസ്സ് ക്ലാസ്സില്‍ പി എം എ ഗഫൂര്‍ മുഖ്യാതിഥിയായിരുന്നു.

city exchange

ഫേവറേറ്റ് ഫോട്ടോകളെ സേവ് ചെയ്ത് ഫോള്‍ഡറില്‍ സൂക്ഷിക്കും പോലെ സ്‌നേഹ ബന്ധങ്ങളെ ഹൃദയത്തില്‍ കാത്തു സൂക്ഷിക്കണമെന്നും എങ്കിലേ മനുഷ്യ ബന്ധങ്ങള്‍ നന്നായി വളരുകയുള്ളുവെന്നും സ്‌നേഹസംഗമത്തില്‍ അദ്ദേഹം പറഞ്ഞു. ടി എം എ സ്ഥാപകനും എം ഡിയുമായ ശിഹാന്‍ ഫായില്‍ കണ്ണപുരം ഉദ്ഘാടനം ചെയ്തു. സെന്‍സായി റഈസ്, സെന്‍സായി ഗസ്നി, സെന്‍സായി ഷഫീഖ് ചെട്ടിപ്പടി, എഞ്ചിനിയര്‍ മുഹമ്മദ് അല്‍ജീരിയ, അബ്ദുല്‍ റസാഖ്, അബ്ദുല്‍ അസീസ്, റഹീദ്, നൗഷാദ്, ജുബൈര്‍, അബ്ദുല്‍ ഷുക്കൂര്‍, ഹാഷിം കണ്ണൂര്‍, നൗഫല്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!