ഖത്തര്‍ 2022 ലെ എല്ലാ ദിവസവും കോര്‍ണിഷില്‍ വാട്ടര്‍ ഷോ

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തര്‍ അരങ്ങേറുന്ന നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ എല്ലാ ദിവസവും ലോകത്തിലെ ഏറ്റവും വലിയ സ്‌പെഷ്യല്‍ ഇഫക്റ്റ് വാട്ടര്‍ ഷോ ദോഹ കോര്‍ണിഷില്‍ പ്രദര്‍ശിപ്പിക്കും. വൈകിട്ട് മൂന്നു മുതല്‍ അഞ്ചര വരെ അരമണിക്കൂര്‍ ഇടവേളകളിലും രാത്രി ഒന്‍പത് മണിക്ക് ഗ്രാ്ന്‍ഡ് ഡെയ്‌ലി നൈറ്റ് ഷോയും ഉണ്ടാകുമെന്ന് ലോകകപ്പ് ഡെലിവറി ആന്റ് ലെഗസി കമ്മിറ്റി അറിയിച്ചു.

city exchange

ലോകകപ്പില്‍ ഖത്തറിന്റെ ആഗോള സ്ട്രീറ്റ് കാര്‍ണിവലായിരിക്കും ആറു കിലോമീറ്റര്‍ വാട്ടര്‍ഫ്രണ്ട് കോര്‍ണിഷ്. ദിവസേനയുള്ള വാട്ടര്‍ ഷോകള്‍ കൂടാതെ ലൈറ്റ് ഷോകളും മറ്റ് കുടുംബ, ശിശു സൗഹൃദ വിനോദ പരിപാടികളും ദിവസവും രാവിലെ 10 മണി മുതല്‍ 12 മണി വരെ നടക്കും.

Share This Article
Leave a Comment
error: Content is protected !!