

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംസ്‌കൃതി ഖത്തര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ക്യാമ്പില്‍ 160 പേരാണ് രക്തം ദാനം ചെയ്തത്. കൂടാതെ ക്യാമ്പില്‍ ഏര്‍പ്പെടുത്തിയ ഹമദ് ഓര്‍ഗണ്‍ ഡോണര്‍ കൗണ്ടറില്‍ അവയദാനത്തിനുള്ള സമ്മതപത്രവും നല്കി. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, സെക്രട്ടറി സാബിത്ത് സഹീര്‍, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ ക്യാമ്പിലെത്തി ആശംസകളറിയിച്ചു.

രക്തദാന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. കണ്‍വീനര്‍ സന്തോഷ് ഒ കെ, പ്രമോദ് ചന്ദ്രന്‍, ശിവാനന്ദന്‍, സാള്‍ട്ടസ് സാമുവല്‍, ഇ എം സുധീര്‍, സുനില്‍ കുമാര്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രതിനിധി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

