കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം; സന്ദേശ പ്രചാരണത്തിന് തുടക്കം

Web Desk
1 Min Read

കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം തൃശൂര്‍ ജില്ലാ സന്ദേശ പ്രചാരണം യു എ ഇ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് സാബിര്‍ ശൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ‘കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം’ എന്ന ആദര്‍ശ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം യു എ ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് സാബിര്‍ ശൗക്കത്ത് നിര്‍വ്വഹിച്ചു. ഇസ്‌ലാമിന്റെ ധാര്‍മ്മികമൂല്യങ്ങള്‍ വ്യക്തി ജീവിതത്തിലും കുടുംബത്തിലും പ്രാവര്‍ത്തികമാക്കുന്നതില്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണമെന്നും ആദര്‍ശ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

city exchange

റിഹാസ് പുലാമന്തോള്‍ പ്രമേയം വിശദീകരിച്ചു. മാനവികതയില്‍ ആശങ്ക പുലര്‍ത്തുന്ന ലിബറലിസം ഹിജാബ് നിരോധനം, സദാചരലംഘം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വര്‍ത്തമാനകാല സാഹചര്യങ്ങളിലുള്ള ആശങ്കള്‍ നമ്മുടെ സാമാധാനപരമായ കുടുംബാന്തരീക്ഷത്തെ തകര്‍ക്കുന്നതാണന്ന് അദ്ദേഹം പറഞ്ഞു.

ആത്മസംസ്‌കരണത്തെ കുറിച്ച് നൗഫല്‍ ഹാദി പ്രസംഗിച്ചു. കരുതലാണ് കുടുംബം എന്ന വിഷയത്തില്‍ അബ്ദു റഹീം ഫാറൂഖി സംസാരിച്ചു.

- Advertisement -
Ad image

ജില്ലാ പ്രസിഡന്റ് മുസ്തഫ കേച്ചേരി, ജില്ലാ സെക്രട്ടറി സിറാജ് മദനി, സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ബുസ്താനി, ജില്ലാ ഭാരവാഹികളായ കെ അബ്ദുസ്സലാം മാസ്റ്റര്‍, ഇ എ അബ്ദുല്ല, അബ്ദുല്‍ ജബ്ബാര്‍ മണപ്പാട്ട്, കെ വി അബ്ദുല്‍ ഖാദിര്‍, മുഹമ്മദ് ഹബീബ്, കെ ഐ അബ്ദുസ്സലാം, എന്‍ എ ഖാസിം, അബ്ദുസ്സലാം വെള്ളറക്കാട് പി കെ അബ്ദുല്ല, കെ യു ഇബ്രാഹിം കുട്ടി, ഹാജറ ടീച്ചര്‍, വി വൈ ഹാഷിം, ലിയാന നസ്‌റിന്‍, കെ എം ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!