

ദോഹ: മലപ്പുറം ജില്ലയിലെ വട്ടംകുളം മഹല്ല് പ്രവാസികളുടെ കൂട്ടായ്മയായ വട്ടംകുളം പ്രവാസി സംഗമത്തിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അസ്മാക് വില്ലയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

വട്ടംകുളം പ്രവാസി സംഗമം പ്രവര്‍ത്തക സമിതി അംഗം കെ വി ഗഫൂര്‍ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തക സമിതി അംഗം പി വി നൗഷാദ് സ്വാഗതവും മാനു തറക്കല്‍ നന്ദിയും പറഞ്ഞു.


നാസര്‍ കുണ്ടുറുമ്മല്‍, പി കെ സുള്‍ഫിക്കര്‍, എം വി റഷീദ് എന്നിവര്‍ സംസാരിച്ചു.
പി കെ മനാഫ്, എം കെ ഫൈസല്‍, ജാബിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

