യു എ ഇ പ്രസിഡന്റിനെ അമീര്‍ അഭിനന്ദിച്ചു

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ യു എ ഇ വൈസ് പ്രസിഡന്റായി നിയമിച്ചതില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

city exchange

അബുദാബി എമിറേറ്റിന്റെ കിരീടാവകാശിയായി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിയമനവും ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനേയും ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനേയും അബൂദാബി എമിറേറ്റിന്റെ ഡെപ്യൂട്ടി ഭരണാധികാരികളായും നിയമിച്ചതിനെയും അഭിനന്ദിച്ച അമീര്‍ വിജയവും അഭിവൃദ്ധിയും ആശംസിക്കുകയും ചെയ്തു.

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നന്ദിയും ആത്മാര്‍ഥമായ സാഹോദര്യ വികാരങ്ങള്‍ക്ക് അഭിനന്ദനവും അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!