പഠന മികവില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരവുമായി ദിയ മരിയ ടെല്‍സണ്‍

Web Desk
1 Min Read

ദോഹ: 2022- 23 അക്കാദമിക വര്‍ഷത്തിലെ പത്താംതരം പരീക്ഷയില്‍ സി ബി എസ് ഇ സിലബസില്‍ ഖത്തറില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം നേടി ദിയ മരിയ.

city exchange

ഡി പി എസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ദിയ എല്ലാ വിഷയങ്ങള്‍ക്കും 99.2 ശതമാനം
മാര്‍ക്കുകളുടെ മികച്ച വിജയത്തിനാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.

കോഴിക്കോട് ജില്ലയിലെ പാറോപ്പടി മാങ്ങന്‍ വീട്ടില്‍ ടെല്‍സണ്‍ തോമസിന്റെയും നമിത റാണിയുടേയും മകളാണ് ദിയ. ജോഹന്‍ തോമസ് സഹോദരനാണ്. പിതാവ് തോമസ് ഖത്തറിലെ കിയോ ഇന്റര്‍നാഷണല്‍ കണ്‍സല്‍ട്ടന്‍സിയിലെ സീനിയര്‍ സിവില്‍ എന്‍ജിനിയറാണ്.

മികച്ച നര്‍ത്തകി കൂടിയായ ദിയ ദോഹയിലെ വിവിധ നൃത്ത മത്സരങ്ങളില്‍ വിജയം നേടിയിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!