

ദോഹ: കത്താറയിലെ വാരാന്ത്യ മഹാസീല്‍ സൂഖ് മെയ് 15 വരെ തുടരും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന മഹാസീല്‍ ഫെസ്റ്റില്‍ പഴങ്ങളും പച്ചക്കറികളും തേനും ഈത്തപ്പഴവും പൂക്കളും ചെടികളും ഉള്‍പ്പെടെയുള്ള ഖത്തരി കാര്‍ഷിക ഉത്പന്നങ്ങളാണ് ലഭ്യമാകുക.

രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ തുടരുന്ന മഹാസീല്‍ ഫെസ്റ്റില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ മികച്ച ഗുണനിലവാരവും വിലയുമാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ഭക്ഷ്യ സ്റ്റാളുകളില്‍ പാനീയം, ജ്യൂസ്, പാസ്റ്ററികള്‍ തുടങ്ങിയവ ലഭ്യമാണ്. റാഡിഷ്, പാര്‍സ്ലി, മല്ലി, അയമോദകം, പുതിന, ഇഞ്ചി, തൈം, ഉള്ളി, ചീര, വെളുത്തുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, ചെറി തക്കാളി തുടങ്ങി നിരവധി വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും ഇവിലെ ലഭ്യമാണ്. കോഴി, ഇറച്ചി, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയും സൂഖില്‍ നിന്നും ലഭിക്കും.
25 പ്രാദേശിക ഫാമുകള്‍ ഉള്‍പ്പെടെ 40 ഫാമുകളാണ് മഹാസീല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

