അബാറ്റ് എ എസ് അല്‍ സലാമ കോളേജ് ഖത്തര്‍ അലുംനി ഗ്രാന്‍ഡ് മീറ്റ് അപ്പ് 2023

Web Desk
1 Min Read

ദോഹ: അബാറ്റ് എ എസ് അല്‍ സലാമ കോളജ് ഖത്തര്‍ അലുംനി ഗ്രാന്‍ഡ് മീറ്റ് അപ്പ് 2023 മതാര്‍ ഖദീം എം ആര്‍ എ റെസ്റ്ററന്റില്‍ നടന്നു. പുതുതായി ഖത്തറില്‍ എത്തുന്ന അബാറ്റ് എ എസ് അല്‍ സലാമ കോളജ് വിദ്യാര്‍ഥികള്‍ക്ക് ജോലി നേടാനുള്ള ഹെല്‍പ് ഡെസ്‌ക് സംവിധാനവും ചടങ്ങില്‍ ആരംഭിച്ചു. 2006 മുതല്‍ 2018 വരെയുള്ള ബാച്ചിലുള്ള 80ഓളം വിദ്യാര്‍ഥികള്‍ ഗ്രാന്‍ഡ് മീറ്റ് അപ്പില്‍ പങ്കെടുത്തു.

city exchange

അല്‍ സലാമ അലുംനി വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി റിയാദാ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് നല്‍കുന്ന റിയാദാ മെഡ് കാര്‍ഡും ചടങ്ങില്‍ പുറത്തിറക്കി. റിയാദാ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടറും അലുംനി അംഗവുമായ ജംഷീര്‍ ഹംസ സംസാരിച്ചു.

മുഹമ്മദ് മുസ്തഫ, അന്‍വര്‍, സഫീര്‍, മുര്‍ഷിദ് അലി, സാദിഖ് ചാലില്‍, അലീന, ഷഹന ഫെമി തുടങ്ങിയവര്‍ വിവിധ ബാച്ചുകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. മുഹമ്മദ് അന്‍സാര്‍, ആഷിഖ്, നജ്മ, ജുഫിത തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image

മുഹമ്മദ് റഫ്‌നാസ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ അമീര്‍ ഷാജി അധ്യക്ഷതയും മുഹമ്മദ് ശകീല്‍ നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!