ഐ വൈ സി സി ബഹ്റൈനെതിരായ വ്യാജപ്രചാരണങ്ങള്‍ ശക്തമായി തള്ളി നേതൃത്വം

Web Desk
2 Min Read

മനാമ: ഐ വൈ സി സി ബഹ്റൈന്‍ സംഘടനയിലെ നാല്‍പതോളം നേതാക്കള്‍ സംഘടന വിട്ട് ഒ ഐ സി സി ബഹ്റൈന്റെ ഭാഗമായി എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും വ്യാജമാണെന്ന് ഐ വൈ സി സി ബഹ്റൈന്‍ നേതൃത്വം വ്യക്തമാക്കി. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും നേതാക്കള്‍ ആരോപിച്ചു.

city exchange

മുന്‍കാലങ്ങളില്‍ ഐ വൈ സി സി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നെങ്കിലും നിലവില്‍ സംഘടനയില്‍ സജീവമല്ലാത്ത ആറു പേര്‍ ഒ ഐ സി സി അംഗത്വം സ്വീകരിച്ചതാണ് സംഭവിച്ചതെന്ന് നേതൃത്വം വിശദീകരിച്ചു. എന്നാല്‍ ഇത് നേതാക്കള്‍ സംഘടന വിട്ടുവെന്ന രീതിയില്‍ വ്യാജ വാര്‍ത്ത നല്‍കുന്ന ഒ ഐ സി സി നേതൃത്വത്തിന്റെ നാണം കെട്ട പ്രവര്‍ത്തിയില്‍ ബഹ്റൈനിലെ മാധ്യമ സുഹൃത്തുക്കള്‍ പങ്കാളികള്‍ ആവരുതെന്നു ഐ വൈ സി സി ബഹ്റൈന്‍ നേതാക്കള്‍ പറഞ്ഞു.

ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ഐ വൈ സി സിക്ക് ലഭിച്ച പ്രാധാന്യം സംഘടനയ്ക്കുള്ള അംഗീകാരമായാണ് തങ്ങള്‍ കാണുന്നതെന്നും ഐ വൈ സി സി ബഹ്റൈന്റെ വളര്‍ച്ചയില്‍ അസ്വസ്ഥത പുലര്‍ത്തുന്ന ചിലര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ മാത്രമാണിതെന്നും നേതൃത്വം വ്യക്തമാക്കി.

രൂപീകരണത്തിന് ശേഷം ഇതുവരെ പത്ത് കമ്മിറ്റികള്‍ മാറിവന്നതും നിരവധി ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യം സംഘടനയ്ക്ക് ലഭിച്ചതും ഐ വൈ സി സി ബഹ്റൈന്റെ ശക്തിയാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ചാരിറ്റി, കല, കായികം, സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന സംഘടനയ്ക്ക് നിലവില്‍ ഒമ്പത് ഏരിയ കമ്മിറ്റികളും ആറുനൂറിലധികം അംഗങ്ങളും ഉണ്ടെന്നും അറിയിച്ചു.

- Advertisement -
Ad image

ഇന്ത്യക്ക് പുറത്ത് രൂപംകൊണ്ട ആദ്യ കോണ്‍ഗ്രസ് യുവജന സംഘടനയായ ഐ വൈ സി സി ബഹ്റൈന്‍, ജനാധിപത്യ രീതിയില്‍ വാര്‍ഷിക തിരഞ്ഞെടുപ്പുകള്‍ നടത്തി കൃത്യമായ ദിശാബോധത്തോടെയും സംഘടനാപരമായ അച്ചടക്കത്തോടെയും മുന്നോട്ട് പോകുകയാണെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ സംഘടനയുടെ മുന്നേറ്റത്തെ തടയില്ലെന്നും നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!